
11/09/'07
See the treasure I dig out from Internet today :)
here
WATCH FILM & LEARN TO COOK:
Original chicken Tikka
* How to make Chicken Tikka Masala
* How to make Pilau Rice
* How to make Onion Bhaji/pakkoda
* How to make Spaghetti Bolognese
And many more including chinese...!!
Manorama - Paachakam
( Oona sadhya
Muslim vivaaha vibhavangal
Parippuvada )
+++++++++++++++++++++++++
''Ruchikaramaaya ee vibhavangal undaakkuvaan ulla vidhya namukku kittuvaan sahaayicha ellaavarudeyum nanmacku veendi, namukku praardhickaam...; wish them all the best things in life...!!!'' - DRS.
Revathi Menon, 22/08/'07
അവിയല്‍
ചേന - 100 ഗ്രാം
നേന്ത്രക്കായ - 2
ഇളവന്‍ - 100 ഗ്രാം
പച്ചപയറ് - 50 ഗ്രാം
ബീന്‍സ് - 50 ഗ്രാം
കാരറ്റ് - 2
മുരിങ്ങക്കായ - 3
പടവലങ്ങ - 100 ഗ്രാം
കപ്പക്ക - 1 ചെറിയത്
നാളികേരം - 1
മഞ്ഞള്‍ പൊടി - 1 ടീ സ്പൂണ്‍
മുളക് പൊടി - 1 ടീ സ്പൂണ്‍
ജീരകം - 1 ടീ സ്പൂണ്‍
നല്ല തൈര് - 2 കപ്പ്
കറിവേപ്പില - കുറച്ച്
വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍ ഉപ്പ് - പാകത്തിന്
---------------
കഷ്ണങ്ങള്‍ ഘനംകുറച്ച് നീളത്തില്‍ നുറുക്കുക. നാളികേരം ചിരകിയതും ജീരകവും അരയ്ക്കുക. പക്ഷെ വളരെ നന്നായി അരയ്ക്കണ്ട. പച്ചമുളകും കുറച്ച് കറിവേപ്പിലയും ആാ അരപ്പിന്റെ കൂടെ ചതച്ച് എടുക്കുക. കഷ്ണങ്ങള്‍ പാകത്തിനു വെള്ളം ചേര്‍ത്ത് മഞ്ഞള്‍പൊടിയും മുളക്പൊടിയും ചേര്‍ത്ത് വേവിക്കുക. കഷ്ണങ്ങള്‍ വെന്താല്‍ തൈരും ഉപ്പും ചേര്‍ത്ത് വളരെ നേരിയ തീയില്‍ ഇളക്കി തിളപ്പിക്കുക. വെള്ളംവറ്റിയാല്‍ നാളികേരം അരച്ചു ചേര്‍ത്ത് അവിയല്‍ കുറച്ചു നേരത്തേക്ക് ഒരുതട്ടുകൊണ്ടു മൂടിവെയ്ക്കുക. ഈ കറിയില്‍ വെള്ളം തിരെ പാടില്ല.
Girija & Friends, 22/08/'07
ചെമ്മീന്‍ കട് (Chemmen Cutlet : Prawn Cutlet Recipe)
അര കിലോ നല്ല ചെമ്മീന്‍ കുറച്ച് പുളിയിട്ട് പറ്റിക്കുക. കുറച്ച് ചിരകിയ തേങ്ങ, മൂന്ന് പച്ചമുളക്, ഒരു നുള്ളു ജീരകം, കുറച്ചു വെളുത്തുള്ളി കുറച്ചു മഞ്ഞള്‍ ഇതെല്ലം കൂടി ഒതുക്കി എടുത്ത് ചെമ്മീന്‍ ഒതുക്കിയതും കൂടി യോജിപ്പിച്ച് ഉപ്പ് വറ്റിച്ചതും ചേര്‍ത്ത് വട പോലെ വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക.
*****************************
ഫിഷ് ആന്‍ഡ് വെജിറ്റ്ബിള്‍ കട്ലറ്റ് (Fish & Vegetable Cutlet)
ഫിഷ് - 1 കിലോ
കാരറ്റ് - 200 ഗ്രാം
ഉരുളക്കിഴങ്ങ് - 200 ഗ്രാം
പച്ചമുളക് - 100 ഗ്രാം
ഇഞ്ചി - 1 വലിയ കഷ്ണം
സവോള - 200 ഗ്രാം
വേപ്പില - കുറച്
മല്ലിയില - കുറച്
മുളകുപൊടി - 1 ടേബില്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മഞ്ഞള്‍പൊടി - ആവശ്യത്തിന്
അജിനമോട്ടോ - 1 ടീ സ്പൂണ്‍
സോയാ സോസ് - 1 ടീ സ്പൂണ്‍
കുരുമുളകുപൊടി - 1 ടീ സ്പൂണ്‍
ഗരം മസാലപൊടി - 1 ടീ സ്പൂണ്‍
മുട്ട - 2 എണ്ണം
മൈദ - 2 ടേബിള്‍ സ്പൂണ്‍
പാല്‍ - 2 ടേബില്‍ സ്പൂണ്‍
ബെയ്കിംഗ് പൗഡര്‍ - 1/2 ടീ സ്പൂണ്‍
മീന്‍ ചെറുതായി മുറിച്ച് ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ പുരട്ടി വെക്കുക. കാരറ്റ്, ബീന്‍സ്, ഉരുളക്കിഴങ്ങ് എന്നിവ വേവിച്ച് ഉടച്ചുവെക്കുക. ഒരു പരന്ന പാത്രത്തില്‍ എണ്ണയൊഴിച്ച് ഇഞ്ചി പച്ചമുളക്, സവോള, വേപ്പില, മല്ലിയില എന്നിവ അരിഞ്ഞ് വഴറ്റിയെടുക്കുക. അതിനുശേഷം മീന്‍ കഷ്ണങ്ങള്‍ അതിലിട്ട് ഇളക്കി പൊടിച്ച് മൊരിയിച്ചെടുക്കുക.
~~~~~~~~~~~~~~~~~~~~~~~
കോകൊനട്ട് കേക്ക് (Coconut Cake)
മൈദ - 1 കപ്പ്
ബെയ്കിംഗ് പൗഡര്‍ - 1 ടീ സ്പൂണ്‍
പഞ്ചസാര - 1 കപ്പ്
വാനില - 1/2 ടീ സ്പൂണ്‍
മുട്ട - 2
വെണ്ണ - 1 ടേബിള്‍ സ്പൂണ്‍
പാല്‍ - 1/2 കപ്പ്
പാല്‍ ചൂടാക്കി ഒരു ടേബിള്‍ സ്പൂണ്‍ വെണ്ണ അലിയിക്കണം.
മുട്ടയുടെ വെള്ള അടിച്ച് പതപ്പിക്കുക. പഞ്ചസാരയും മുടയുടെ മഞ്ഞയും യോജിപ്പിയ്ക്കുക. മൈദയും പാലും കൂടി ഇടകലര്‍ത്തി ചേര്‍ക്കുക. ഒരു പരന്ന പത്രത്തില്‍ ഒഴിക്കുക.
റ്റോപ്പിംഗ് ചെയ്യുവാന്‍
3 റ്റേബില്‍ സ്പൂണ്‍ പാല്‍പൊടിയും, 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും, 1 ടേബ്ബിള്‍ സ്പൂണ്‍ പാലും, ഒന്നര കപ്പ് തേങ്ങയും കൂടി യോജിപ്പിച്ച് കേക്കിന്റെ മുകളില്‍ ബെയ്ക്ക് ചെയ്യുന്നതിനു മുന്‍പ് വെയ്ക്കണം. മുകള്‍ ഭഗം ബ്രൗണ്‍ ആകുന്നവരെ ബെയ്ക്ക് ചെയ്യുക.
^^^^^^^^^^^^^^^^^^^^^^^
കാഷ്യൂ ബിസ്കറ്റ് (Cashew Biscuit)
മൈദ - 2 കപ്പ്
പഞ്ചസാര - 1 കപ്പ്
വെണ്ണ - 3/4 കപ്പ്
മുട്ട - 1 എണ്ണം
ഒരു പാത്രത്തില്‍ പഞ്ച്സാര പൊടിച്ചതും, വെണ്ണയും ചേര്‍ത്ത് നല്ലതുപോലെ തെയ്ക്കണം, അതില്‍ മാവും മുട്ടയും ഉണ്ണിയും ഇട്ട് യോജിപ്പിയ്ക്കണം. അതിനു ശേഷം കുഴച്ച മാവ് കുറേശ്ശെവീതം എടുത്ത് ഒരു ചെറുനാരങ്ങാ വലുപ്പത്തില്‍ ഉരുട്ടണം. ഓരോ ഉരുളയും കൈവെള്ളയില്‍ വെച്ച് മറ്റേ കൈകൊണ്ട് നീളത്തില്‍ ഉരുട്ടണം. ഇങ്ങനെ നീളത്തിലാക്കിയത് വളച്ച് C ആക്രതിയില്‍ ബെയ്ക്ക് ചെയ്യുവാനുദ്ദേശിയ്ക്കുന്ന തട്ടത്തില്‍ മയം പുരട്ടിയ ശേഷം വെയ്ക്കണം. അതിനു ശേഷം മുട്ടയുടെ വെള്ള അടിച്ച് പതച്ചത് കുറേശ്ശെ പുരട്ടി ബെയ്ക്ക് ചെയ്യണം.
==========================
ഗോതമ്പ് ഹല്‍വ (Wheat Halva)
സൂചി ഗോതമ്പ് - 1 നാഴി
(1 നാഴി = 1/3 ലിറ്റര്‍)
പഞ്ചസാര - 3-1/2 നാഴി
നെയ്യ് - 1 നാഴി
അണ്ടിപരിപ്പ് - 100 ഗ്രാം
ഏലക്കായ് - 12 എണ്ണം
കളര്‍ - കുറച്ച്
ഗോതമ്പ് 12 മണിക്കൂര്‍ വെള്ളത്തിലിടുക. പിന്നീട് എടുത്ത് തിരുമ്മി കഴുകി ആട്ടി കൊറ്റന്‍ പിഴിഞ്ഞ് കളഞ്ഞ് അതിന്റെ ഊറല്‍ എടുക്കുക. അത് 2 ഇടങ്ങഴി വെള്ളത്തില്‍ കലക്കി 12 മണിക്കൂര്‍ പിന്നെയും വെക്കുക. ഉണ്ടാക്കുന്നതിനു മുമ്പു 2 നാഴിയോളം തെളിവെള്ളം ഊറ്റികളയുക. പഞ്ചസാര ഒന്നേകാല്‍ നാഴി വെള്ളത്തില്‍ ഒഴിച്ച് ഉരുക്കി, ചെളികളയുക. കലക്കിവെച്ചിരിക്കുന്ന ഗോതമ്പ് പഞ്ചസാരയിലേക്ക് ഒഴിക്കുക. അതിന്റെ കൂടെ കളറും മുക്കാല്‍ നാഴി നെയ്യ്യ്യും കൂടി കുറെശ്ശേ ഒഴിച്ച് ഇളക്കുക. ഇറക്കുന്നതിനു മുമ്പ് കപ്പലണ്ടി പരിപ്പ് വറുത്ത് ഇടുക. പരന്ന പാത്രത്തിലാക്കി ചൂടറുമ്പോള്‍ മുറിക്കുക.
#######################
മീന്‍ പൊരിച്ചത് (Mean Porichathu : Fish Fry)
മീന്‍ - 1 കിലോ
മുട്ട, റൊട്ടിപൊടി - ആവശ്യത്തിന്
1.
വെള്ളൂള്ളി - 6 അല്ലി
ചുവന്നുള്ളി - 5 അല്ലി
ഇഞ്ചി - അര ഇഞ്ച് കഷ്ണം
കടുക് - 1/4 ടേബിള്‍ സ്പൂണ്‍
മസാല - 1 ടേബിള്‍ സ്പൂണ്‍
മുളക്പൊടി - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി - 1/4 ടേബിള്‍ സ്പൂണ്‍
പുതിനീയില - 4 തണ്ട്
മല്ലി ഇല - 2 തണ്ട്
2.
ചെറുനാരങ്ങ - 1 (നീര് എടുക്കണം)
വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
1 ലെ എല്ലാ ചേരുവകളും കൂട്ടി അരച്ച് അതില്‍ ചെറുനാരങ്ങാ നീരും വെളിച്ചെണ്ണയും ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് അതില്‍ മീന്‍ കഷ്ണങ്ങളിട്ട് 1 മണിക്കൂര്‍ നേരം വെച്ചതിനുശേഷം പകുതി വേവില്‍ വറുത്തെടുക്കുക. ചൂടാറിയതിനുശേഷം മുട്ടയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പുരട്ടി വറുത്തെടുക്കുക.
~~~~~~~~~~~~~~~~~~~~~~~
ക്രിസ്പി ഫിഷ് പൈ (Crispy Fish Pie)
ഉപ്പ് ബിസ്കറ്റ് (പൊടിച്ചത്) - 120 ഗ്രാം
വെണ്ണ - 3 വലിയ സ്പൂണ്‍
മുട്ട - 2
പാല്‍ - 1 കപ്പ്
മീന്‍ വെന്തത് - 2 കപ്പ്
സവാള ചെറുതാക്കി അരിഞ്ഞത് - 3/4 കപ്പ്
കുരുമുളകു പൊടി - 1 ടീ സ്പൂണ്‍
ചീസ് ചുരണ്ടിയത് - 6 വലിയ സ്പൂണ്‍
ബിസ്കറ്റ് പൊടിക്കണം. മീന്‍ വൃത്തിയാക്കി 2 പച്ചമുളക് കീറിയതും ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും അര വലിയ സ്പൂണ്‍ വിനാഗിരിയും അല്‌പം വെള്ളവും ചേര്‍ത്തു വെന്തു പറ്റിക്കണം. അത് ഒരു വിധം വലിയ കഷ്ണങ്ങളായി അടര്‍ത്തണം. ബിസ്ക്ക്റ്റ് പൊടിയും വെണ്ണയും ഒരുമിച്ച് കുഴച്ച് മൂന്നിലൊന്ന് ഭാഗം മാറ്റിവെച്ച ശേഷം ഒരു പാത്രത്തിന്റെ അടിയില്‍ നിരത്തി അമര്‍ത്തി വെയ്ക്കണം (395 ഡിഗ്രി) ചൂടില്‍ 10 മിനിട്ടു നേരം ചുടണം. മുട്ട അധികം പതയ്ക്കാതെ അടിച്ചതും ബാക്കി എല്ലാ സാധനങ്ങളും പകത്തിനു ഉപ്പും ചേര്‍ത്ത് ബിസ്കറ്റിന്റെ പുറത്തു നിരത്തണം. ബാക്കി (മൂന്നിലൊന്ന്) പൊടി ഇതിന്റെ എല്ല ഭാഗത്തും വിതറി ചീസ് ചുരണ്ടിയതു മീതെ ഇട്ട് 1 മണിക്കൂര്‍ ബെയ്ക്കു ചെയ്യുക.
++++++++++++++++++++++++++
ഫിഷ് പൈ (Fish Pie)
മീന്‍ 1/2 കിലോ
സവാള - 1/2 കിലോ
ഇഞ്ചി പച്ചമുളക് കുരുമുളക് പൊടി ആവശ്യത്തിന്
വെണ്ണ - 150 ഗ്രാം
ചീസ് - 25 ഗ്രാം
മൈദ - 2 ടീ സ്പൂണ്‍
പാല്‍ - 1 കപ്പ്
ഉരുളന്‍ക്കിഴങ്ങ് - 25 ഗ്രാം
മീന്‍ ഉപ്പില്‍ വേവിക്കുക. മുള്ള് കളഞ്ഞ് ദശ എടുക്കുക. ഉരുളന്‍ക്കിഴങ്ങ് പുഴുങ്ങി പൊടിച്ച് വെണ്ണയും ചേര്‍ത്ത് വെയ്ക്കുക. എണ്ണ ചൂടാക്കി ഉള്ളി ചുവക്കേ വറക്കുക. ഇഞ്ചി പച്ചമുളക് ചെറുതായി അരിഞ്ഞ് ഉള്ളിയുടെ കൂടെ ഇടുക. മൈദ ഇട്ട് അടുപ്പില്‍ നിന്നും ഇറക്കി ചൂടാറ്റുക. വീണ്ടും അടുപ്പില്‍ വെച്ച് പാല്‍ ഒഴിച്ച് മീന്‍ ഇട്ട് വേവിക്കുക. മീന്‍ വെന്ത് കഴിയുമ്പോള്‍ കുരുമുളക് പൊടിയും വേപ്പിലയും ചേര്‍ത്ത് ഇറക്കി വെയ്ക്കുക. ഒരു ‘പൈ പാത്രത്തില്‍’ ചീസ് ചിരണ്ടി ഇട്ട് മീന്‍ ഇടുക. മീതെ ഉരുളന്‍ ക്കിഴങ്ങ് ഇട്ട് ബെയ്ക്ക് ചെയ്യുക.
""""""""""""""""""""""""""""""""""""""
കരിമീന്‍ പൊള്ളിച്ച്ത് (Karimien Pollichathu : Cochin special Fish Curry)
കരിമീന്‍ - 1/2 കിലോ
ഇഞ്ചി - അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് പൊളിച്ചത് - 5
ചുവന്നുള്ളി അരിഞ്ഞത് - 1/2 കപ്പ്
വെളുത്തുള്ളി അരിഞ്ഞത് - 1 ടീ സ്പൂണ്‍
വേപ്പില - 2 തണ്ട്
മല്ലി പൊടി - 1-1/2 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - 1/2 ടീ സ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 1/4 കപ്പ്
കരിമീന്‍ ചെത്തി രണ്ടായി മുറിച്ചുവരഞ്ഞ് വെയ്ക്കുക. മല്ലി, മുളക്, മഞ്ഞള്‍ പൊടികള്‍ നന്നയി അരച്ച് എടുക്കുക. ഈ അരച്ചതില്‍ ഉപ്പും ചേര്‍ത്ത് മീന്‍ വരഞ്ഞ് വെച്ചിരിക്കുന്നത് രണ്ട് വശം നന്നായി പുരട്ടി 1 മണിക്കൂര്‍ വെയ്ക്കുക. ഇഞ്ചി ചുവന്നുള്ളി വെളുത്തുള്ളി പച്ചമുളക് എല്ലാം. കല്ലില്‍ വെച്ച് ചതച്ച് എടുക്കുക. ഒരു ചട്ടി അടുപ്പില്‍ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് അതില്‍ ചതച്ചതും വേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റി ഒരു വിധം ചുവന്നു തുടങ്ങുപോള്‍ അരച്ച മസാല ബാക്കിയുള്ളത് ചേര്‍ത്ത് നന്നായി വഴറ്റി എണ്ണ തിരിയുമ്പോള്‍ 2 കപ്പ് വെള്ളം ഒഴിച്ച് ഇളക്കി തിളപ്പിക്കുക. അതിന് ശേഷം മീന്‍ അതില്‍ നിരത്തി വെച്ച് പാത്രം ചുറ്റിച്ച് വെയ്ക്കുക. മീന്‍ മുങ്ങി കിടക്കാനുള്ള വെള്ളമേ വേണ്ടു. 5 മിനിറ്റ് തിളച്ച മീന്‍ വെന്ത് കഴിയുമ്പോള്‍ തീ കുറച്ചിട്ട് സാവധാനം ചാറ് കുറുകി മീനില്‍ പിടിക്കുന്നത് വരെ വെയ്ക്കുക. ഇടക്കിടെ പാത്രം എടുത്ത് ചുറ്റിച്ച് വെയ്ക്കണം.
*****************************
ആവോലികറി (Aavoli Curry : Pomfret Fish curry)
ആവോലി - 1 കിലോ
കുരുമുളക് - 2 ടീ സ്പൂണ്‍
മഞ്ഞള്‍പൊടി - 1 ടീ സ്പൂണ്‍
ഉപ്പ് - പാകത്തിന്
ഉള്ളി - 1 കപ്പ് (ചതച്ച്ത്)
ഇഞ്ചി - 2 ഇഞ്ച് (ചതച്ച്ത്)
ചെറുനാരങ്ങ - 1 എണ്ണം
തക്കാളി - 2 വലുത്
നാളികേരം - 1 മുറി
മല്ലിഇല - കുറച്ച്
എണ്ണ - ആവശ്യത്തിന്
ആവോലി വെട്ടി കഴുകി നല്ലത്പോലെ വരഞ്ഞ് എടുക്കണം. കുരുമുളകും മഞ്ഞള്‍പൊടിയും ഉപ്പും കൂടി അരച്ച് എടുത്തതില്‍ ചെറുനാരങ്ങനീര്‍ ഒഴിച്ച് ഇളക്കി മീനില്‍ പുരട്ടി 1 മണിക്കൂര്‍ വെയ്ക്കണം. അതിനു ശേഷം മീന്‍ അധികം മൂക്കതെ വറുത്തെടുക്കണം. ബാക്കി വരുന്ന ഒരു തുടം എണ്ണയില്‍ ഇഞ്ചി, ഉള്ളി പച്ചമുളക് ചതച്ച്ത് ഇട്ട് വഴറ്റ്ണം. അതിനുശേഷം തക്കാളിയും മല്ലിയിലയും വഴറ്റിയതില്‍ നാളികേരത്തിന്റെ പാല്‍ മീന്‍ മുങ്ങി കിടക്കാന്‍ ആവശ്യത്തിന്‍ ഒഴിച്ച്, തിളയ്ക്കുമ്പോള്‍ മീന്‍ വറുത്ത്ത് ഇട്ട് നല്ലതുപോലെ തിളച്ച് ചാറു കുറുകുമ്പോള്‍ ഇറക്കി ചൂടോടെ ഉപയോഗിക്കാം.
~~~~~~~~~~~~~~~~~~~~~~~
മത്തി പൊള്ളിച്ചത് (Mathi Pollichathu : Sardine Fish Curry)
1. മത്തി - 20
2. തക്കാളി നുറുക്കിയത് - 1 കപ്പ്
3. സവാള - 1/2 കപ്പ്
4. ചുവന്നുള്ളി - 1/2 കപ്പ്
5. ഇഞ്ചി - 2 ടേബിള്‍ സ്പൂണ്‍
6. പച്ചമുളക് - 2 ടേബിള്‍ സ്പൂണ്‍
7. വെളുത്തുള്ളി - 1 ടേബിള്‍ സ്പൂണ്‍
8. മുളക്പൊടി - 2 ടേബിള്‍ സ്പൂണ്‍
9. വേപ്പില - 4 തണ്ട്
10. പുളി - 1 നെല്ലിക്ക വലിപ്പം
3 മുതല്‍ 7 വരെയുള്ള ചേരുവകള്‍ വഴറ്റുക. അതിനുശേഷം മുളക്പൊടി ഒന്ന് വഴറ്റുക. പിന്നെ തക്കാളി ഇടണം. പ്രഷര്‍ കുക്കറില്‍ എണ്ണ ഒഴിച്ച് കറിവേപ്പില വറക്കുക. അതു കഴിഞ്ഞ് മത്തി ഇടണം. വഴറ്റിയ സാധനങ്ങളും മുകളില്‍ ഇടുക.
പുളിവെള്ളതിന്റെ കൂടെ ഒരു കപ്പ് വെള്ളം കൂടി ചേര്‍ക്കണം. പ്രഷര്‍ കുക്കര്‍ അടച്ച് ആവി വന്നതിനുശേഷം, വെയിറ്റ് ഇടുക. പ്രഷര്‍ വന്നുകഴിഞ്ഞ് 10 മിനിറ്റ് വെയ്ക്കുക.
=========================
ബേയ്ക്ക്ഡ് ഫിഷ് മസാല (Baked Fish Masala)
മീന്‍ - അര കിലോഗ്രാം
എണ്ണ്‍ - 1/2 കപ്പ്
കുരുമുളക്പൊടി - 1/2 ടീ സ്പൂണ്‍
മുളകുപൊടി - 2 ടീ സ്പൂണ്‍
സവാള - 5
വെളുത്തുള്ളി - 7 അല്ലി
ഇഞ്ചി - 1 ഇഞ്ച്
പച്ചമുളക് - 3
തക്കളി - 5
സോയാ സോസ് - 1 ടീ സ്പൂണ്‍
പുളി - 1 നെല്ലിക്ക വലിപ്പം
വിനാഗിരി - 1 ടേബില്‍ സ്പൂണ്‍
എണ്ണ ചൂടാകുമ്പോള്‍ സവാള നിറം പോകാതെ കുറച്ചു സമയം വാട്ടുക. പച്ചമുളക് നടുകീറിയതും വെളുത്തുള്ളി നടുകീറിയതും ഇഞ്ചി നീളത്തില്‍ അരിഞ്ഞതും മുളക്പൊടിയും ചേര്‍ത്ത് ഒന്ന് വാട്ടിയതിനു ശേഷം ഉടനെ തക്കാളി അരിഞ്ഞത് ചേര്‍ക്കുക. പുളി പിഴിഞ്ഞതും മീനും ഉപ്പും ചേര്‍ക്കുക.
5 മിനിട്ട് കഴിമ്പോള്‍ ബാക്കിയുള്ള കുരുമുളക്പൊടി, സോസ് വിനാഗിരി എന്നിവ ചേര്‍ത്ത് ഒന്ന് തിളച്ച്തിനുശേഷം ഒാവന്‍വെയര്‍ പാത്രത്തിലാക്കി 1 മണിക്കൂര്‍ ബേയ്ക്ക് ചെയ്യുക.
ബട്ടൂറാ, ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാന്‍ നല്ലതാണ്.
@@@@@@@@@@@@@@@@@@@
ചെമ്മീന്‍ കട്ലറ്റ് (Chemmen Cutlet : Prawn Cutlet Recipe)
അര കിലോ നല്ല ചെമ്മീന്‍ കുറച്ച് പുളിയിട്ട് പറ്റിക്കുക. കുറച്ച് ചിരകിയ തേങ്ങ, മൂന്ന് പച്ചമുളക്, ഒരു നുള്ളു ജീരകം, കുറച്ചു വെളുത്തുള്ളി കുറച്ചു മഞ്ഞള്‍ ഇതെല്ലം കൂടി ഒതുക്കി എടുത്ത് ചെമ്മീന്‍ ഒതുക്കിയതും കൂടി യോജിപ്പിച്ച് ഉപ്പ് വറ്റിച്ചതും ചേര്‍ത്ത് വട പോലെ വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക.
#######################
സ്റ്റഫ്ഡ് ഫിഷ് റോള്‍സ് (Stuffed Fish Rolls )
മീന്‍ - അര കിലോ
മുട്ട മുഴുങ്ങി കൊത്തിയരിഞ്ഞത് - 2
ചെമ്മീന്‍ - 250 ഗ്രാം
പച്ചമുളക് - 3
ഇഞ്ചി - 1 ഇഞ്ച് കഷ്ണം
മല്ലിയില - കുറച്ച്
കുരുമുളക് പൊടി - 1 ടീ സ്പൂണ്‍
സോയാ സോസ് - 1 ടീ സ്പൂണ്‍
തക്കാളി - 3
വെള്ളുള്ളി - 6 അല്ലി
മഞ്ഞല്‍ പൊടി - 1 ടീ സ്പൂണ്‍
സവാള - 2
മുട്ട - 1
മൈദ - 1 ടീ സ്പൂണ്‍
റോട്ടിപൊടി - ആവശ്യത്തിന്
ഉപ്പ്, എണ്ണ - പാകത്തിന്
മീന്‍ 4 ഇഞ്ച് നീളം, രണ്ടിഞ്ച് വീതി, 1 ഇഞ്ച് ഘനമുള്ള കഷ്ണങ്ങളാക്കി കഴുകി വൃത്തിയാക്കി എടുത്ത് വെള്ളം വാറ്റുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ അരച്ച്തും ഉപ്പും സോയാസോസും ചേര്‍ത്ത് മീനില്‍ പുരട്ടി അര മണിക്കൂര്‍ വെയ്ക്കുക.
ചെമ്മീന്‍ ഉപ്പും മഞ്ഞളും ചേര്‍ത്ത്റ്റ് പുഴുങ്ങി കൊത്തിയരിയുക. തക്കളി തൊലിമാറ്റി നന്നായി കൊത്തിയരിയുക. സവോളയും മല്ലിയിലയും അതുപോലെ അരിയുക. ചെമ്മീനും, മുട്ട പുഴുങ്ങിയതും, തക്കളി, സവോള, മല്ലിയില, ഉപ്പ്, കുരുമുളക് ഇവ യോജിപ്പിക്കുക. മുട്ടയും, മാവും കൂടെ അടിച്ച് വെയ്ക്കുക. ഒാരോ മീന്‍ ക്ഷ്ണത്തിലും ഒരു ടേബിള്‍ സ്പൂണ്‍ വീതം ചെമ്മീന്‍ മിശ്രിതം വെച്ച് ചുരുട്ടി മാവില്‍ മുക്കി റൊട്ടിപൊടി പുരട്ടി വറുത്തെടുക്കുക.
~~~~~~~~~~~~~~~~~~~~~~~
നെയ്മീന്‍ പട്ടാണി തോരന്‍ (Neymein Pattani thoran : Fish thoran)
നെയ്മീന്‍ - 500 ഗ്രാം
പട്ടാണി പയര്‍ - അര കപ്പ്
തേങ്ങ - അര മുറി
സവാള - 3
പച്ചമുളക് - 6
വെളുത്തുള്ളി - 4 അല്ലി
കരിവേപ്പില - 2 തണ്ട്
ചുവന്ന മുളക് - 6
തക്കാളി - 5
വെളിചെണ്ണ - അര കപ്പ്
മഞ്ഞള്‍ പൊടി - 1/4 ടീ സ്പൂണ്‍
ഇഞ്ചി - ചെറിയ കഷ്ണം
ഉപ്പ് - പാകത്തിന്
മല്‍സ്യം വൃത്തിയാക്കിയ ശേഷം ചെറിയ കഷ്ണങ്ങളാക്കി ഒന്നര കപ്പ് വെള്ളം ഒഴിച്ച് വേവിക്കണം. വെന്തു കഴിഞ്ഞാല്‍ വാങ്ങി വെച്ച് തണുപ്പിക്കണം. ഉണങ്ങിയ പട്ടാണി നാലു മണിക്കൂര്‍ എങ്കിലും വെള്ളത്തിലിട്ട് കുതിര്‍ത്തതിനു ശേഷം ഉപ്പും മഞ്ഞളും പാകത്ത്റ്റിന് ചേര്‍ത്ത് വേവിക്കണം. തേങ്ങ ചിരകി, മുളകും പച്ചമുളകും, വെളുത്തുള്ളിയും ചേര്‍ത്ത് ഒതുക്കി എടുക്കണം. മല്‍സ്യ കഷ്ണങ്ങള്‍ അടര്‍ത്തിയെടുത്ത് മുള്ളൂകള്‍ മാറ്റി വെയ്ക്കണം.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടുമ്പോള്‍ ചെറുതായി നുറുക്കിവെച്ചിട്ടുള്ള ഉള്ളി, ഇഞ്ചി, തക്കളി അരച്ചു വെച്ചിരിക്കുന്ന തേങ്ങാക്കൂട്ട് ഇവ ഇട്ട് വഴറ്റുക. മസാല്‍കൂട്ട് ചുവന്ന നിറമാകുമ്പോള്‍ വേവിച്ച് പട്ടാണിയും, മത്സ്യം മുള്ളില്ലതെ മാറ്റി വെച്ചിരിക്കുന്നതും, കറിവേപ്പിലയും പാകത്തിന് ഉപ്പും, മഞ്ഞള്‍ പൊടിയും ചേര്‍ത്തിളക്കി കാല്‍ കപ്പ് വെള്ളം തളിച്ച്, മൂടി വേകാന്‍ വെയ്ക്കണം. വെള്ളം വറ്റിക്കഴിയുമ്പോള്‍ തീ കുറച്ച് ഉലര്‍ത്തി തോര്‍ത്തിയെടുക്കണം.
***************************** 
*****************************
Girija & Friends, 27/08/'07
കൂട്ടുകറി (Onam Recipes : Kootu curry : Kerala Recipes)
കടലപരിപ്പ് - 2 നാഴി
ചേന - 1/2 കിലോ
ഇളവന്‍ - 250 ഗ്രാം
നേന്ത്രക്കായ - 2
നാളികേരം - 2
മഞ്ഞല്‍പൊടി - 1 ടീ സ്പൂണ്‍
കുരുമുളക് പൊടി - 1-1/2 ടീ സ്പൂണ്‍
ശര്‍ക്കര - 6
കടുക് - 2 ടീ സ്പൂണ്‍
ഉഴുന്നു പരിപ്പ് - 2 ടീ സ്പൂണ്‍
വെളിച്ചെണ്ണ - 100 ഗ്രാം
ഉപ്പ് - പാകത്തിന്
കടലപരിപ്പ് വെള്ളത്തില്‍ കുതര്‍ത്തി 4 മണിക്കൂര്‍ വെച്ചശേഷം കഴുകി വേവിച്ച് വെക്കുക. കഷ്ണങ്ങള്‍ ചെറുതായി നുറുക്കി വെള്ളം മേലെ നില്‍ക്കുന്ന പാകത്തില്‍ മഞ്ഞള്‍പൊടി, കുരുമുളക് പൊടി ചേര്‍ത്ത് അടുപ്പത്ത് വെച്ച് വേവിക്കുക. കഷ്ണങ്ങള്‍ വെന്താല്‍ ഉപ്പ് ചേര്‍ക്കുക. നാളികേരം ചിരകിയത് 2 കപ്പ് എടുത്ത് അരക്കുക. വളരെ മിനുസമായി അരക്കണ്ട. ഈ അരപ്പ് അടുപ്പത്തു തിളയ്ക്കുന്ന കഷ്ണത്തില്‍ ചേര്‍ക്കുക. ശര്‍ക്കരയും ചേര്‍ത്ത്റ്റ് ഇളക്കി വാങ്ങിവെക്കുക. കറിനന്നായി കുറികിയരിക്കണം. വെള്ളം തീരെ പാടില്ല. വെളിച്ചെണ്ണയില്‍ കടുക് ഇട്ട് പൊട്ടിയാല്‍ ഉഴുന്നുപരിപ്പിട്ടു വരുത്ത് ബാക്കി ചിരകിവെച്ച നാളികേരം ഇട്ട് ചുവപ്പുനിറം വരുന്ന വരെ ഇളക്കി കഷ്ണത്തില്‍ ചേര്‍ത്ത് ഇളക്കണം. മധുരം ആവശ്യം പോലെ ചേര്‍ക്കാം.
~~~~~~~~~~~~~~~~~~~~~~~
എലിശ്ശേരി (Onam Special Recipes : Elissery : Elisery : Erissery)
നേന്ത്രക്കായ - 5
ചേന - 500 ഗ്രാം
നാളികേരം വലുത് - 2
വെളിച്ചെണ്ണ - 250 ഗ്രാം
മുളകുപൊടി - 10 ഗ്രാം
കുരുമുളകുപൊടി - 25 ഗ്രാം
മഞ്ഞള്‍പൊടി - 1 ടീ സ്പൂണ്‍
ജീരകം - 1 ടീ സ്പൂണ്‍
ഉപ്പ് - പാകത്തിന്
കടുക് - 1 ടീ സ്പൂണ്‍
ചേന, നേന്ത്രക്കായ തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി കഴുകിവെക്കുക. കഷ്ണങ്ങള്‍ക്ക് മിതെ നില്‍ക്കത്തക്ക വെള്ളം ഒഴിച്ച് അടുപ്പത്ത് വെക്കുക. മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി ഇവ ചേര്‍ത്ത് തിളപ്പിച്ച് കഷ്ണങ്ങള്‍ വേവിക്കുക. ഒന്നര നാളികേരം ചിരകിയതും ജീരകവും കൂടി അരയ്ക്കുക. വളരെ നന്നയി അരക്കണ്ട. വെന്തകഷ്ണത്തില്‍ ഉപ്പും നാളികേരം അരച്ചതും ചേര്‍ത്ത് 10 മിനിറ്റ് ഇളക്കി തിളപ്പിക്കുക. വാങ്ങി വെച്ച് ഇളക്കണം. ചീനച്ച്ട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് ഇളക്കിപൊട്ടിയാല്‍ ചിരകിവെച്ച അരനാളികേരം ഇട്ട് നന്നായി ഇളക്കി ചുവപ്പു നിറമാകുമ്പോള്‍ വാങ്ങി കഷ്ണത്തില്‍ ചേര്‍ക്കുക.
++++++++++++++++++++++++++
സാമ്പാറ് (Sambar)
തുവരപരിപ്പ് - 1 ഗ്ലാസ്
വെണ്ടക്കാ - 6
മുരിങ്ങാക്കായ - 2
മല്ലി - 1 ടേബിള്‍ സ്പൂണ്‍
കടല്‍പരിപ്പ് - 1 ടീ സ്പൂണ്‍
ഉലുവ - 1/4 ടീ സ്പൂണ്‍
മുളക് - 5
കായം - ചെറിയ കഷ്ണം
പുളി - ചെറുനാരങ്ങ വലുപ്പത്തില്‍
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
കടുക് - 1 ടീ സ്പൂണ്‍
മുളക്പൊടി - 1 ടീ സ്പൂണ്‍
കറിവേപ്പില - 2 കൊത്ത്
പച്ചകൊത്തമല്ലി - 1/2 കപ്പ്
തുവരപരിപ്പ് കഴുകി പാകത്തിന് വെള്ളമൊഴിച്ച് മഞ്ഞപ്പൊടിയും ചേര്‍ത്തു വേവിക്കുക. മല്ലി, മുളക്, കായം, ഉലുവ, കടലപരിപ്പ് ഇവ കുറച്ച് വെളിച്ചെണ്ണ ചീനച്ചടിയില്‍ ഒഴിച്ച് വറുത്ത് അരയ്ക്കുക. വെണ്ടക്ക് നുറുക്കി കുറച്ചു വെളിച്ചെണ്ണ്‍ ചീനചട്ടിയില്‍ ഒഴിച്ച് വാട്ടിവെയ്ക്കുക. വീണ്ടും പരിപ്പ് അടുപ്പത്ത് വെച്ച് പുളിയും അരച്ചമസാലയും കഷ്ണങ്ങളും പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. കഷ്ണങ്ങള്‍ വെന്താല്‍ വാങ്ങിവെച്ച് കറിവേപ്പിലയും കൊത്ത്മല്ലിയും ഇടുക. ചീനച്ച്ട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, മുളക് കറിവേപ്പില ഇട്ട് താളിക്കുക.
പുളി അധികം വേണമെങ്കില്‍ തിളക്കുമ്പോള്‍ 2 തക്കാളി നുറുക്കി ഇട്ടാല്‍ നന്നയിരിക്കും.
==========================
ചിക്കന്‍ ബിരിയാണി (Chicken Biriyani / Biryani)
കോഴി - 1
പച്ചമുളക് - 10
വെളുത്തുള്ളി - 3 കുടം
ഇഞ്ചി - 3 കഷ്ണം
സവാള - 6
തക്കാളി - 1
തൈര് - 1/2 കപ്പ്
ചെറുനാരങ്ങ - 2
മല്ലിയില - ഒരു കെട്ട്
മസാലപൊടി - 1 ടേബിള്‍ സ്പൂണ്‍
കശുവണ്ടി - 100 ഗ്രാം
കിസ്മിസ് - 50 ഗ്രാം
അരി - 1 കിലോ
പട്ട - 2 കഷ്ണം
ഏലയ്ക്ക - 6
ഗ്രാമ്പൂ - 6
കളര്‍ - കുറച്ച്
ഉപ്പ് - പാകത്തിന്
ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ചതയ്ക്കുക. കുക്കറില്‍ എണ്ണയും, നെയ്യ്യ്യും ഒഴിച്ച് സവാള വാട്ടിയതിനുശേഷം ചതച്ചതെല്ലാം ഇടുക. നല്ലവണ്ണം മൂത്തതിനുശേഷം കോഴികഷ്ണങ്ങള്‍ ഇട്ട് ഉപ്പിട്ട്, അരകപ്പ് തര് ഒഴിച്ച് 1 തക്കാളിയിട്ട്, 2 ചെറുനാരങ്ങയുടെ നീര്‍ ഒഴിച്ച , മസാലപ്പൊടിയിട്ട് മല്ലിയിലയിട്ട് കോഴിവെവിക്കുക.
സവാളയും കശുവണ്ടിയും കിസ്മിസും വറുത്തെടുത്ത് അതില്‍ കുറച്ച് മസാലപൊടിയും മല്ലിയിലയും ഇട്ട് ഇളക്കി മാറ്റിവെയ്ക്കുക.
അരി വേറെ വേവിച്ചെടുക്കണം അതില്‍ പട്ട, ഗ്രാമ്പൂ, ഏലയ്ക്ക് എന്നിവ ചേര്‍ക്കണം, മസാലയും, ചോറും ലെയര്‍ ആക്കി എടുത്ത് മീതെ വറുത്ത് കോരിയത് ഇടണം മഞ്ഞ കളര്‍ കലക്കി ഒഴിക്കണം അവസാനം ഓവനില്‍ വെച്ച് ബെയ്ക്ക് ചെയണം.
~*~*~*~*~*~*~*~*~*~*~*~*~*~*~*~*~